മാതൃകാ ശുചിത്വ ഗ്രാമം പദ്ധതിയുടെ ഭാഗമായി ആദിവാസി ക്ഷേമ പ്രവർത്തനം
കാട്ടിപൊയിൽ ,കമ്പല്ലൂർ 30 / 10 / 2013
ഈസ്റ്റ് എളേരി പഞ്ചായത്ത് വാർഡ് 13 ൽ
കാട്ടി പൊയിൽ കോളനിയിൽ 4 വീടുകളിൽ(3 ആദിവാസി കുടുംബങ്ങൾ ഉൾപ്പെടെ ) കക്കൂസ് ഇല്ല എന്ന് നാഷനൽ സർവീസ് സ്കീം യുണിറ്റ് ഇന്നലെ ( 29 / 10 / 2013 നു )നടത്തിയ സർവേയിൽ കണ്ടെത്തി.
സമീപത്തു തന്നെയുള്ള കാവിലും അവിടെ നിന്ന് ഉത്ഭവിച്ച് ശുചിത്വ ഗ്രാമം പ്രോജക്റ്റ് നടക്കുന്ന കൊല്ലാട യിലേക്ക് ഒഴുകുന്ന വള്ളിയങ്ങാനം ചാലിലും മലവിസർജനത്തിന്റെ ഫലമായുള്ള മാലിന്യ പ്രശ്നങ്ങൾ നേരത്തെ തന്നെ വളണ്ടിയർമാരുടെ ശ്രദ്ധയിൽ പെട്ടിരുന്നു .അതേ തുടർന്നാണ് സർവേ നടത്താൻ തീരുമാനിച്ചത് .
സാ മ്പത്തിക ശേഷി കുറഞ്ഞതും എസ് ടി വിഭാഗത്തിൽ പെട്ടതുമായ ഈ കുടുംബങ്ങൾക്ക് എത്രയും പെട്ടെന്ന് കക്കൂസ് നിർമിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള നാഷനൽ സർവീസ് സ്കീം യൂ ണിറ്റ് അംഗങ്ങളുടെ നിവേദനം ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസി ഡ ണ്ടിനു വാർഡ് മെമ്പർ സുലോചന ടി വി മുഖേന കൈമാറി .
ജില്ലയിൽ വിവിധ ദുർബല വിഭാഗങ്ങൾക്ക് ഗ്രാമ പഞ്ചായത്തുകളുടെ സഹായത്തോടെ കക്കൂസ് / ടോയി ലറ്റുകൾ നിർമിക്കാനുള്ള ശുചിത്വ മിഷന്റെ ഈ വർഷത്തെ സ് കീമിൽ ഉൾപ്പെടുത്തി ഈ പ്രശ്നം പരിഹരിക്കാമെന്നു പൊതുവേ വിലയിരുത്തപ്പെടുന്നു
No comments:
Post a Comment