NEWS THIS WEEK

31/3/2014 മാതൃകാ ഗ്രാമം / ശുചിത്വ ഗ്രാമം -രൂപരേഖ (ഈ കമ്പല്ലൂർ പാഠം ചർച്ചക്കായി സംസ്ഥാനത്തിനു സമർപ്പിക്കുന്നു ) 1. 25-50 വീടുകL ഭൂമിശാസ്ത്രപരമായ അതിരുകL ക്കുള്ളിL(ജനകീയ സഹകരണം ,കുന്നിന്റെ ചരിവ് ,ചാലുകളുടെ തുടക്കം ,തണ്ണീർതടം ,ആദിവാസി കോളനിയുടെ സാന്നിദ്ധ്യം തുടങ്ങിയവക്കു മുൻഗണന നൽകാം ) തെരഞ്ഞെടുക്കുക . 2. മാതൃകാ ഗ്രാമ പ്രവർത്തനത്തിന് സഹകരിക്കാN തയ്യാറുള്ള പ്രാദേശിക ക്ലബ്ബുകളെ യോ മറ്റു ജനകീയ കൂട്ടായ്മകളെയോ കണ്ടെത്തുക 2.ശുചിത്വ മിഷN പോലുള്ള ഗവ ഏജNസികളുടെ സഹായത്തോടെ കമ്പൊസ്റ്റിങ്ങ് ,ജലസംരക്ഷണം തുടങ്ങിയ മേഖലയിL വളണ്ടിയർമാർ പരിശീലനം നേടുക 3.ജനപ്രതിനിധികL ,പി ടി എ അംഗങ്ങL ,ക്ലബ്‌ ഭാരവാഹികL തുടങ്ങിയവർ ഉLപ്പെടുന്ന പ്രവർത്തന കമ്മിററി രൂപീകരിക്കുക .ചെയർമാN ,കണ്‍വീനർ തുടങ്ങിയവരെ തിരഞ്ഞെടുക്കുക .പ്രോഗ്രാം ഓഫീസർ ആക്ഷN കോഡിനെറ്റർ ആയി പ്രവത്തിക്കാം 3.വളണ്ടിയർമാരുടെ നേതൃത്വത്തിൽ ഒരു പ്രാഥമിക വിവര ശേഖരണം നടത്തുക (സർവേ ) 4.സർവേ റിപ്പോർട്ട് തയ്യാറാക്കി കമ്മിറ്റി യിൽ ചര്ച്ച ചെയ്യുക .പ്രധാന പ്രവർത്തന മേഖലകൾ തിരിച്ചറിയുക .ഉദാ -കിണറുകളിൽ ഫിബ്രവരിയിൽ തന്നെ ജലം വറ്റുന്നു 5.പ്രശ്ന പരിഹാരത്തിനായി , ആറുമാസം കൊണ്ട് തീർക്കാവുന്ന ആക്ഷൻ പ്ലാൻ അവതരിപ്പിച്ച് അംഗീകാരം നേടുക 6 .ഗ്രാമവാസികളുടെ പങ്കാളിത്തത്തോടെ പ്രവർത്തനം ഒരാഴ്ചയിൽ ഒരെണ്ണം എങ്കിലും നടത്തുക 7.ഫോട്ടോ ,വീഡിയോ ഉൾപ്പെടെയുള്ള റിപ്പോർടുകൾ തയ്യാറാക്കുക നടത്താവുന്ന പ്രവർത്തനങ്ങൾ 1.കൊതുകിൻറെ ഉറവിട നശീകരണം -തുടർച്ചയായ സന്ദർശനങ്ങൾ 2.പ്ലാസ്ടിക് ശേഖരണം -തുടർപ്രവർത്തനം 3.ചാലുകളുടെ / ഓടകളുടെ ശുചീകരണം 4.തുണിബാഗ് നിർമാണം - പരിശീലനം ,പ്രചാരണം 5.ജൈവ ലോഷൻ നിർമാണം -പരിശീലനം ,പ്രചാരണം 6.സോപ്പ് നിർമാണം -പരിശീലനം ,പ്രചാരണം 7.ജൈവകൃഷി ത്തോട്ടം(അടുക്കളത്തോട്ടം ) -നിർമാണം ,പ്രചാരണം 8.കമ്പൊസ്റ്റിങ്ങ് പരിശീലനം -മണ്‍ കല / പൈപ്പ് / മണ്ണിര കമ്പൊസ്റ്റിങ്ങുകൾ / ബയോ ഗ്യാസ് പ്ലാൻറ് 9.ഔഷധ തോട്ട നിർമാണം / 5 ഔഷധ സസ്യങ്ങൾ എങ്കിലും (ആര്യ വേപ്പ് ,പപ്പായ ,തുളസി , മുറികൂട്ടി ,കറിവേപ്പ്.......... ) 10.ചാലിൽ / അ രുവിയിൽ ചെറു തടയണകൾ നിർമ്മിക്കുക 11 .ഊർജസംരക്ഷണ പ്രവർത്തനങ്ങൾ ( കറന്റു ബിൽ ശേഖരിച്ച് ഊർജ ഉപഭോഗ വിവരങ്ങൾ രേഖപ്പെടുത്തുക,ഉപഭോഗം കുറക്കാൻ പ്രചാരണം ,മോണിട്ടറിങ് ) 12 .ഇ വേസ്റ്റ് ശേഖരണം 13 .കിണർ റീ ചാർജിംഗ്,കോണ്ടൂർ ബണ്ടിംഗ് പോലുള്ള ജല സംരക്ഷണ പ്രവർത്തനങ്ങൾ 14.കൊതുകിനെതിരെ, ഗപ്പി മത്സ്യങ്ങളെ വളർത്തൽ 15 .ഫല വൃക്ഷതൈകൾ വെച്ചു പിടിപ്പിക്കൽ 16.ജലസ്രോതസ്സുകളെ സംരക്ഷിക്കൽ ,ഉറവിട പ്രദേശം വനവല്കരണം നടത്തുക ,ഇടിഞ്ഞ കരകൾ പൂക്കൈത / കണ്ടൽ തുടങ്ങിയവ വെച്ചു പിടിപ്പിച്ച്‌ സംരക്ഷിക്കുക 17 മദ്യത്തിനും മറ്റു ലഹരി ഉപയോഗത്തിനും എതിരെ ബോധവൽകരണ പ്രവർത്തന ങ്ങൾ നടത്തുക 18.പാലിയേ റ്റിവ് കെയർ യൂനിറ്റുകൾ സ്ഥാപിക്കുക ......................................... ജനപങ്കാളിത്തം ഉറപ്പു വരുത്താൻ ചെയ്യാവുന്നത് 1.പ്രദേശത്തെ 5 / 6 ചെറു മേഖലകളായി(5-10 വീടുകൾ വരെ ) തിരിച്ചു ശുചിത്വ നിലവാരത്തിൽ പോയൻറുകൾ നല്കി മെച്ചപ്പെട്ട ഗ്രൂപിനെ ആദരിക്കുക . 2.വിവിധ പ്രോജക്റ്റ് ചുമതലകൾ വീതിക്കുക 3.മേഖലാ ചെയർമാനും കണ്‍ വീനർമാരും ആയി കമ്മിറ്റികൾ രൂപീകരിക്കാംHAPPY TEACHERS DAY ! OUR NEW BLOG LAUNCHED TODAY ON MODEL VOLLAGE KOLLADA-http://maathrukagramamkamballur.blogspot.in/ DSM Kasaragod COMMENTS ON THE SPECIAL AWARD TO GHSS KAMBALLUR Congratulations, Go Ahead and we are with you--- District Co-ordinator, District Suchithwa Mission (DSM), Kasaragod, Phone: 04994- 255350..............MESSAGE..MODEL CLEAN VILLAGE DRIVE -AN INITATIVE BY NATIONAL SERVICE SCHEME AND SHUCHITHWA MISSION .....PROJECT LAUNCHED BY HONOURABLE M.P SRI P.KARUNAKARAN IN GHSS KAMBALLUR..ON SEP 25,2013 IN A GRAND FUNCTION WITH RALLY AND VILLAGE ACTIVITY;CLOTH BAGS DISTRIBUTED TO THE VILLAGERS .. JOIN Bhoomithrasena club; ENJOY NATURE CAMPS,LIVE IN HARMONY WITH NATURE;CONSERVE NATUE,DO SOMETHING FOR PROTECTING NATURE

Wednesday, October 30, 2013

സാ മ്പത്തിക ശേഷി കുറഞ്ഞതും എസ് ടി വിഭാഗത്തിൽ പെട്ടതുമായ കുടുംബങ്ങൾക്ക് എത്രയും പെട്ടെന്ന് കക്കൂസ് നിർമിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള നിവേദനം




മാതൃകാ ശുചിത്വ ഗ്രാമം പദ്ധതിയുടെ ഭാഗമായി ആദിവാസി ക്ഷേമ പ്രവർത്തനം

കാട്ടിപൊയിൽ ,കമ്പല്ലൂർ                                                                   30 / 10 /  2013
 
ഈസ്റ്റ്‌ എളേരി പഞ്ചായത്ത്‌  വാർഡ്‌ 13 ൽ
കാട്ടി പൊയിൽ  കോളനിയിൽ  4 വീടുകളിൽ(3  ആദിവാസി  കുടുംബങ്ങൾ ഉൾപ്പെടെ ) കക്കൂസ് ഇല്ല എന്ന്  നാഷനൽ സർവീസ് സ്കീം  യുണിറ്റ്‌ ഇന്നലെ ( 29  / 10 /  2013 നു )നടത്തിയ  സർവേയിൽ കണ്ടെത്തി.




       സമീപത്തു തന്നെയുള്ള കാവിലും അവിടെ നിന്ന് ഉത്ഭവിച്ച് ശുചിത്വ ഗ്രാമം പ്രോജക്റ്റ് നടക്കുന്ന കൊല്ലാട യിലേക്ക് ഒഴുകുന്ന  വള്ളിയങ്ങാനം ചാലിലും മലവിസർജനത്തിന്റെ  ഫലമായുള്ള  മാലിന്യ പ്രശ്നങ്ങൾ നേരത്തെ തന്നെ വളണ്ടിയർമാരുടെ ശ്രദ്ധയിൽ പെട്ടിരുന്നു .അതേ തുടർന്നാണ് സർവേ നടത്താൻ തീരുമാനിച്ചത് .



സാ മ്പത്തിക ശേഷി കുറഞ്ഞതും എസ് ടി വിഭാഗത്തിൽ പെട്ടതുമായ   ഈ കുടുംബങ്ങൾക്ക് എത്രയും പെട്ടെന്ന് കക്കൂസ് നിർമിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള  നാഷനൽ സർവീസ് സ്കീം  യൂ ണിറ്റ്‌ അംഗങ്ങളുടെ    നിവേദനം ഈസ്റ്റ്‌ എളേരി പഞ്ചായത്ത് പ്രസി ഡ ണ്ടിനു വാർഡ്‌ മെമ്പർ സുലോചന ടി വി  മുഖേന കൈമാറി .

ജില്ലയിൽ വിവിധ ദുർബല വിഭാഗങ്ങൾക്ക്  ഗ്രാമ പഞ്ചായത്തുകളുടെ സഹായത്തോടെ കക്കൂസ് / ടോയി ലറ്റുകൾ നിർമിക്കാനുള്ള ശുചിത്വ മിഷന്റെ ഈ വർഷത്തെ സ് കീമിൽ ഉൾപ്പെടുത്തി ഈ പ്രശ്നം പരിഹരിക്കാമെന്നു പൊതുവേ വിലയിരുത്തപ്പെടുന്നു




Monday, October 28, 2013

കൊല്ലാട മാതൃകയിൽ ഈസ്റ്റ്‌ എളേരി പഞ്ചായത്തിൽ ശുചിത്വ ഗ്രാമങ്ങൾ വ്യാപകമാകുന്നു .

വിജയത്തോടടുക്കുന്ന കൊല്ലാട  മാതൃകാ  ശുചിത്വ ഗ്രാമം പദ്ധതി യുടെ തുടർച്ചയായി  ഈസ്റ്റ്‌ എളേരി പഞ്ചായത്തിലെ   വാർഡ്‌ 12 ( ആയന്നൂർ ;  പാറക്കടവ് മേഖല )ൽ മാതൃകാ  ശുചിത്വ ഗ്രാമം പദ്ധതി പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ ശ്രീമതി മേരിക്കുട്ടി ജെയിംസ്‌ ഉദ്ഘാടനം ചെയ്തു .റീന  രവീന്ദ്രൻ സ്വാഗതം ആശംസിച്ച മീറ്റിങ്ങിൽ ശ്രീമതി എൻ തങ്കമണി അധ്യക്ഷത വഹിച്ചു .ശ്രീമതി സാലി സണ്ണി നന്ദി രേഖപ്പെടുത്തി .ജില്ലാ ശുചിത്വ  മിഷൻ അസ്സിസ്റ്റ ന്റ് കോ ഓഡിനെറ്റർ വിനോദ്കുമാർ.കെ  പദ്ധതി വിശദീകരണം നടത്തി .കമ്പല്ലൂർ ഹയർ  സെക്കണ്ടറി നാഷനൽ സർവീസ് സ്‌കീം പ്രോഗ്രാം  ഓഫിസർ രാധാകൃഷ്ണൻ സി.കെ കൊല്ലാട  മാതൃകാ  ശുചിത്വ ഗ്രാമം അനുഭവങ്ങൾ അവതരിപ്പിച്ചു .വളണ്ടിയർമാർ ആനന്ദ് ആർ ,ആഹ്ലാദ് ആർ ,അർജുൻ ടി.ആർ ,അരുണ എസ് കമൽ ,പവിത്രൻ പി വി തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകി `.
     വിശദീകരണ യോഗത്തിന് ശേഷം വിവിധ ജന പ്രതിനിധികളെ യും കുടുംബശ്രീ പ്രവർത്തകരേയും പുരുഷസഹായ സംഘ അംഗങ്ങളേയും വളണ്ടിയർമാരെ യും ഉൾപ്പെടുത്തി പ്രവർത്തന സമിതി രൂപികരിച്ച്‌ പ്രോജക്റ്റ് ആരംഭിക്കാൻ തീരുമാനിച്ചു ഓരോ വീട്ടിലും കമ്പൊസ്റ്റിങ്ങ് ,.ജൈവ ലോഷൻ നിർമാണം ,സോപ്പു നിർമാണം ,പ്ലാസ്ടിക് മാലിന്യ രഹിത മേഖല ,ഓരോ വീട്ടിലും ഔഷധ തോട്ടം ,തോട്ടിൽ ചെറു തടയണക ളുടെ നിർമാണം ,കിണർ റീചാർജു കുഴികൾ,ഊർജ ഓഡി റ്റിങ്ങ്  എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ പരിഗണന യിൽ വന്നു .ശുചിത്വ മിഷന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ വിവിധ ലഘു ലേഖകൾ വളണ്ടിയർമാർ സദ സ്സിൽ വിതരണം ചെയ്തു.
കമ്പല്ലൂർ ഹയർ  സെക്കണ്ടറി നാഷനൽ സർവീസ് സ്‌കീം ; ഭൂമി ത്ര  സേന വളന്റിയർമാർ തയ്യാറാക്കിയ ജൈവ ലോഷൻ ,തുണിബാഗ്, സോപ്പ് എന്നിവയും ആയന്നൂർ മാതൃകാ ശുചിത്വ ഗ്രാമ പ്രവർത്തകർ  പരിചയപ്പെട്ടു
      പ്രാരംഭ പ്രവർത്തനമായി അടുത്ത ആഴ്ച പാറക്കടവ് തോടു ശുചീകരണം നാട്ടുകാരുടേയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ നടത്താൻ തീരുമാനിച്ചു .സ്റ്റു ഡ ന്റ് കോ ഡി നെറ്റർ മാരായി അർജുൻ ടി ആർ ;നിജില .പി.പി എന്നിവരെ തിരഞ്ഞെടുത്തു .പാറ ക്കടവ് പ്രദേശത്തെ ചാലിനോട് ചേർന്നുള്ള കോളനി ഉൾപ്പെടുന്ന 30 വീടുകൾ സ്ഥിതി ചെയ്യുന്ന മേഖലയാണ് മാതൃകാ ഗ്രാമ പ്രദേശമായി പ്രാഥമിക പരിഗണനയിൽ വന്നിട്ടുള്ളത്.









Sunday, October 20, 2013

കൊല്ലാട പ്രദേശം പ്ലാസ്റ്റി ക്ക് മാലിന്യ രഹിത ഗ്രാമം ആയി മാറുന്നു .

കൊല്ലാട യിൽ പ്ലാസ്റ്റിക് മണി കിട്ടിത്തുടങ്ങി ;
പ്രമുഖ പരിസ്ഥിതി പ്രവർത്തകനായിരുന്ന കെ എസ് അബ്ദുള്ളയുടെ നിര്യാണത്തിൽ അനുശോചനം

കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ എൻ എസ് എസ് യുണിറ്റിന്റെയും നല്ലപാഠം  ക്ലബിന്റെയും ഭൂമിത്ര സേനയുടേയും  നേതൃത്വത്തിൽ കൊല്ലാട  പ്രദേശം പ്ലാസ്റ്റി ക്ക് മാലിന്യ രഹിത ഗ്രാമം ആയി മാറുന്നു .
52  വീടുകളിൽ നിന്നും വളണ്ടിയർമാർ എല്ലാവിധ പ്ലാസ്റ്റിക്‌ മാലിന്യങ്ങളും ശേഖരിക്കുകയും കൊല്ലാട ഇ എം എസ് വായനശാല പരിസരത്തുള്ള തരം തിരിവു കേന്ദ്രത്തിൽ എത്തിക്കുകയും ചെയ്തു.പിന്നീട് പ്ലാസ്റ്റിക്‌ മാലിന്യങ്ങളെ അവയുടെ ഗ്രേഡ് അനുസരിച്ച് തരം തിരിച്ചു .വിവിധ ചാക്കുകളിൽ അടുക്കി ശേഖരിച്ച ഇവ സംസ്കരണ കേന്ദ്രത്തിലേക്ക് അയക്കാനായി കൈമാറി



എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സി കെ രാധാകൃഷ്ണൻ ;ന ല്ല പാഠം ക്ലബ്  കണ്‍വീനർ  ലതാഭായി ടീച്ചർ ;കൊല്ലാട മാതൃകാശുചിത്വ  ഗ്രാമം  കണ്‍ വീനർ ദാമോദരൻ കെ വി ;അഗ സ്റ്റ്യൻ മാസ്റ്റർ എൻ എസ് എസ് ഭൂമിത്രസേന വളണ്ടിയർ ലീഡർ  മാരായ അരുണ എസ് കമൽ ,ആഹ്ലാദ് ആർ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി `
പ്രമുഖ സാമൂഹ്യ പ്രവർത്തകനും ഗ്രന്ഥകാരനും മുൻ പ്രോഗ്രാം ഓഫിസറും ആയ അഗ സ്റ്റ്യൻ ജോസഫ് .എ  രാവിലെ നടന്ന പ്രവർത്തനങ്ങൾ ഉത്ഘാടനം ചെയ്തു .പ്രമുഖ പരിസ്ഥിതി പ്രവർത്തകനായിരുന്ന ,കാസർഗോഡ്‌ നെഞ്ചമ്പ റ മ്പ്‌ എൻഡോ സൾഫാൻ വിരുദ്ധ മുന്നണി പോരാളി കെ എസ് അബ്ദുള്ളയുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി .











Friday, October 18, 2013

IDEAL CLEAN VILLAGE PROJECT TO BE EMULATED IN ALL THE WARDS IN KASARGOD DISTRICT

Shuchithwa Mission,KASARGOD has honoured the Bhoomithra Sena Club and NSS unit in GHSS KAMBALLUR by inviting the programme officer for expert opinion in the I E C (Information Education and Communication) workshop held in Kasargod.

                   The workshop , inaugurated by Dt.Panchayath President Adv.Shyamaladevi.P.P., was attended by BDOs,General Extension Officers ,Village Extension Officers,Health Inspector ,Teacher representatives of the National Service Scheme and the Student Police Cadet ,and experts in the field like P.Muralidharan Master and P.KUNHIKANNAN MASTER.The programme concluded with the formulation of an action plan for conducting the project- Ideal Clean Village   in the 653 wards of the district emulating the success story of the IDEAL CLEAN VILLAGE  PROJECT in Kollada,near GHSS KAMBALLUR.


             Radhakrishnan C.K,the programme offficer of the the NSS unit, in GHSS KAMBALLUR taking part in the discussion has offered the whole hearted co operation of the NSS volunteers with the project.
                    The project envisages a coordination of the people's representatives ,Non governmental voluntary organisations,multiple government agencies,Asha workers,Kudumbasree members in a ward to transform a group of 25-50 families into an integrated unit of  exemplary sanitation ,waste management,biofarming and self reliance.Various activities will be  conducted in these units to ensure safe toilet use,effective management of solid and liquid waste,promotion of bio pesticides and bio manures,use of biolotion,safe storage and handling of drinking water
                      Mr.Vinodkumar.A ,the Assistant Coordinator of Shuchithwa Mission,KASARGOD complemented  the efforts of the NSS Unit in GHSS KAMBALLUR as exemplary and stated that the project will soon be implemented in all the wards of the district soon after the action plan gets the approval of the district authorities.


Wednesday, October 2, 2013

കൊല്ലാട മാതൃകാ ശുചിത്വ ഗ്രാമത്തില്‍ കൃഷി ഭവന്‍റെ സഹായത്തോടെ ജൈവ കൃഷി വ്യാപിപ്പിക്കുന്നു





കൊല്ലാട മാതൃകാ ശുചിത്വ ഗ്രാമത്തില്‍  എല്ലാ വീടുകളിലും ചിറ്റാരിക്കാല്‍    കൃഷി ഭവന്‍റെ  സഹായത്തോടെ ജൈവ കൃഷി വ്യാപിപ്പിക്കുന്നു.52 വീടുകളിലും ഇന്നലെ വൈകുന്നേരം 5 ഇനം പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു.എല്ലാ വീടുകളിലും തുണി സഞ്ചി വിതരണം പൂര്‍ത്തിയാക്കുകയും ചെയ്തു.പ്രവര്‍ത്തനം  3 മണിക്കൂര്‍ നീണ്ടു നിന്നു.

വെണ്ട,ചീര,തക്കാളി.വഴുതിന,മുളക് എന്നിവ ഓരോ ഇനത്തിന്റെയും 20ലധികം വിത്തുകള്‍ ഓരോ വീട്ടിലും നല്‍കിയിട്ടുണ്ട്.
ആകെ 5000 ത്തിലധികം വിത്തുകള്‍. ഒരാഴ്ചക്കുള്ളില്‍ മുളക്കും.

അഗസ്റ്റിന്‍ മാസ്റ്റര്‍,ദാമോദരന്‍ കൊല്ലാട,സിജെ മാത്യു മാസ്റ്റര്‍,എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍,വളണ്ടിയര്‍മാര്‍ എന്നിവര്‍പങ്കെടുത്തു.