ഈസ്റ്റ് എളേരി പഞ്ചായത്തിൽ ശുചിത്വ മിഷന്റെയും കമ്പല്ലൂർ നാഷനൽ സർവീസ് സ്കീമിന്റെയും നേതൃത്വത്തിൽ മൂന്നാമതൊരു മാതൃകാ ഗ്രാമം കൂടി
കടുമേനി പാരിഷ് ഹാൾ ,01/ 12 / 2013;2 PM- 5 PM
ആയന്നൂർ വാർഡിൽ (വാർഡ് നമ്പർ 12 ;ഈസ്റ്റ് എളേരി പഞ്ചായത്ത് ) കടുമേനി പ്രദേശത്ത് മാതൃകാ ഗ്രാമ പ്രവർത്തനത്തിന്റെ ആലോചനാ ഉദ്ഘാടനം ഈസ്റ്റ്‌എളേരി പഞ്ചായത്ത് പ്രസിഡണ്ട് ജെയിംസ് പന്തംമാക്കൽ നിർവഹിച്ചു .ഇടവക വികാരി ഫാദർ മാത്യു ആലക്കാട് അധ്യക്ഷനായിരുന്നു /വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡ ന്റുമായ മേരിക്കുട്ടി ജെയിംസ് സ്വാഗതം പറഞ്ഞു .കുടുംബശ്രീ അംഗങ്ങളും ക്രെഡിറ്റ് യുണിയൻ പ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെ അമ്പതോളം ആളുകളും പ്രദേശത്തെ പതിനൊന്നോളം നാഷണൽ സർവീസ് സ്കീം പ്രവർത്തകരും പങ്കെടുത്തു .
ശുചിത്വ മിഷൻ അസി . കോഡിനെറ്റർ വിനോദ്കുമാർ.എ മാതൃകാ ഗ്രാമ പ്രവർത്തനങ്ങൾ വിശദീകരിച്ചു .
കമ്പല്ലൂർ നാഷനൽ സർവീസ് പ്രോഗ്രാം ഓഫിസർ രാധാകൃഷ്ണൻ സി.കെ
കൊല്ലാട ,പാറക്കടവ് മേഖലയിലെ ശുചിത്വ ഗ്രാമ പ്രവർത്തന പദ്ധതി പരിചയപ്പെടുത്തി
ജയകേരള ക്ലബ് പ്രതിനിധി ജെയിംസ് വയലിൽ നന്ദി പ്രകാശിപ്പിച്ചു .
മാതൃകാ ഗ്രാമ പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് പ്രസിഡണ്ട് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു .
No comments:
Post a Comment