മാതൃഭൂമി ക്കു നന്ദി ,
കാണേണ്ടത് കണ്ടതിന്
ആയന്നൂർ മാതൃകാ ഗ്രാമത്തിൽ (വാർഡ് നമ്പർ 12,ഈസ്റ്റ് എളേരി പഞ്ചായത്ത് )ജൈവ ലോഷൻ നിർമാണ പരിശീലനംകമ്പല്ലൂർ ഹയർ സെക്കണ്ടറി എൻ എസ് എസ് വളണ്ടിയർ മാരുടെ നേതൃത്വത്തിൽ
നവംബർ 14 വ്യാഴാഴ്ച 4 P M ആയന്നുർ
ആയന്നൂർ മാതൃകാ ഗ്രാമത്തിൽ (വാർഡ് നമ്പർ 12,ഈസ്റ്റ് എളേരി പഞ്ചായത്ത് )ജൈവ ലോഷൻ നിർമാണ പരിശീലനംകമ്പല്ലൂർ ഹയർ സെക്കണ്ടറി എൻ എസ് എസ് വളണ്ടിയർ മാരുടെ നേതൃത്വത്തിൽ നടന്നു.
നിപിൻ സി.ജെ .സെൻസിത സലാഷ് , അഖിൽ കെ വി ,ഭൂമിക സി വി എന്നീ വളണ്ടിയർമാർ പരിശീലകരായി .24 ലിറ്റർ ലോഷൻ നിർമ്മിച്ച് വിതരണം ചെയ്തു .കുടുംബശ്രീ അംഗങ്ങളായ 20 പേർ പരിശീലനത്തിൽ പങ്കെടുത്തു .അടുത്ത മേഖലയിലെ അംഗങ്ങൾക്ക് ഇപ്പോൾ പരിശീലനം നേടിയ കുടുംബശ്രീ അംഗങ്ങൾ പരിശീലനം നൽകും .വാർഡ് മെമ്പർ മേരിക്കുട്ടി ജെയിംസ് പ്രവർത്തങ്ങൾ ഉദ്ഘാടനം ചെയ്തു .
ജൈവ ലോഷൻപ്രചാരണം മണ്ണിനെ രാസ ലായനികളിൽനിന്നും രക്ഷിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമാണ് .
കക്കൂസുകളും കുളിമുറികളും അണു വിമുക്തമാക്കാനും സുഗന്ധ പൂരിതമാക്കാനും ഇത് ഉപകരിക്കും .
പൈൻ ഓയിൽ ,ഒലിക് ആസിഡ് ,സോഫ്റ്റ് സോപ്പ് ,ശുദ്ധ ജലം ഇവ ഉപയോഗിച്ചാണ് ഈ ബാത്ത് റൂം ലോഷൻ നിർമിക്കുന്നത് . ലിറ്ററിനു 15-20 രൂപ ചിലവിൽ നിർമിക്കാവുന്ന ഈ ലായനിക്ക് പകരം ലിറ്ററിന് 25 രൂപ മുതൽ 40 രൂപ വരെ വില ഈടാക്കുന്ന രാസ ലായനികൾ കടകളിൽ നിന്നും പലരും വാങ്ങുന്നു എന്നതാണ് സങ്കടകരമായ യാഥാ ർ ത്ഥ്യം .
12 ലിറ്റർ ലോഷൻ നിർമിക്കാൻ 15 മിനുട്ട് പരിശീലനം മതിയാകും .
പരിശീലനം ആവശ്യമുള്ള മാതൃകാ ഗ്രാമ പ്രവർത്തകർക്ക് ഞങ്ങളെ ഈ നമ്പരിൽ
വിളിക്കാം
9447739033