തിരുവനന്തപുരം ∙ ഹരിതകേരളം മിഷനോടനുബന്ധിച്ചു മികച്ച പ്രവർത്തനം നടത്തുന്ന
തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കു ഒരു വർഷത്തെ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ
ഹരിതഗ്രാമം അവാർഡു നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ കലക്ടടർമാർക്കു
നിർദേശം നൽകി. ജലസ്രോതസ്സുകളുടെ സംഭരണം , ജൈവകൃഷി പ്രോൽസാഹനം,
ഉറവിടമാലിന്യ സംസ്കരണം , അജൈവ മാലിന്യ സംസ്കരണം എന്നീ കാര്യങ്ങളിൽ
കുട്ടികൾ ഉൾപ്പടെയുള്ളവരുടെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി
നിർദേശിച്ചു . ഹരിതകേരളം മിഷൻ പ്രവർത്തനങ്ങൾ വിലയിരുത്താൻ കലക്ടടർമാരുമായി
വീഡിയോ കാൺഫറൻസിങ് നടത്തുകയായിരുന്നു മുഖ്യമന്ത്രി .