NEWS THIS WEEK
Tuesday, December 16, 2014
Friday, December 12, 2014
Wednesday, June 25, 2014
ശുചിത്വ ഗ്രാമത്തിൽ 52 പൈപ്പ് കമ്പോസ്റ്റുകൾ സ്ഥാപിച്ചു
24 / 06 / 2 0 1 4 ; 5 PM
കൊല്ലാട ശുചിത്വ ഗ്രാമത്തിലേക്ക് അനുവദിക്കപ്പെട്ട 52 പൈപ്പ് കമ്പോസ്റ്റുകൾ ഇന്നലെ കുടുംബശ്രീ പ്രവർത്തകരുടേയും നാഷ നൽ സർവീസ് സ്കീംവളന്റിയർമാരുടെയും പങ്കാളിത്തത്തോടെ അതതു വീടുകളിൽ സ്ഥാപിക്കപ്പെട്ടു .
ഈസ്റ്റ് എളേരി പഞ്ചായത്തിൽ ശുചിത്വ മിഷന്റെ സാമ്പത്തിക സഹകരണത്തോടെ ഈ പദ്ധതിവർഷം 420 പൈപ്പ് കമ്പോസ്റ്റുകൾ 90 ശതമാനം സബ്സിഡി നിരക്കിൽ അനുവദിക്കപ്പെട്ടു ..പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഇവ സ്ഥാപിക്കപ്പെട്ടു വരുന്നു....അടുക്കള യിൽ നിന്നും ശേഖരിക്കപ്പെടുന്ന ജൈവമാലിന്യങ്ങള്‍ ജൈവവളമാക്കി മാറ്റാനുള്ള ഈ പ്രോജക്റ്റ് ഗൃഹശുചിത്വത്തിനും ഉപകരിക്കുകയും അങ്ങിനെ പകര്‍ച്ച വ്യാധികള്‍ക്കെതിരെയുള്ള പ്രതിരോധപ്രവര്‍തനമായും മാറുന്നു. .. കഴിഞ്ഞ രണ്ടു വർഷമായി കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ നാഷ നൽ സർവീസ് സ്കീം യൂണിറ്റും ഭൂമിത്ര സേനാ ക്ലബ്ബും യോജിച്ചു നട ത്തിയ പ്രചാരണ പ്രവർത്തനത്തിന്റെ വിജയമാണിത് .
വാർഡ് മെമ്പർ സുലോചന റ്റി വി ,എ ഡി എസ് സാവിത്രി ,നാഷനൽ സർവീസ് സ്കീം പ്രോഗ്രാം ഓഫിസർ മനോജ്കുമാർ കെ എൻ ,ശ്രീകാന്ത് സി ,രാധാകൃഷ്ണൻ സി കെ ,വളന്റിയർമാരായ ഹരികൃഷ്ണൻ.വി ,ജിന്ടോ തോമസ് ,മുഹമ്മദ് ഹിതാഷ് ,അഷിൻ ബെന്നി തുടങ്ങിയവർ പൈപ്പ് സ്ഥാപിക്കുന്ന പ്രവര്‍ത്തനത്തിന് നേതൃത്വം നൽകി .900 രൂ പ വില വരുന്ന പൈപ്പുകൾ 90 രൂപാ നിരക്കിലാണ് വീടുകളിലേക്ക് അനുവദിച്ചത് .
click here for more details about pipe composting
http://nssghsskamballur.blogspot.in/2012/07/pipe-composting-house-3-672012.html

Saturday, February 8, 2014
കാസർഗോഡ് ജില്ലാ ശുചിത്വ മിഷനും നാഷണൽ സർവീസ് കീം ജില്ലാ സംസ്ഥാന ഘടകങ്ങൾക്കും - നന്ദി ആശയങ്ങൾക്കും പിന്തുണക്കും .
കമ്പല്ലൂർഹയർ സെക്കണ്ടറി സ്‌കൂൾ ഈ വർഷം കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ് ( ട്രോഫിയും സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി .
ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ് കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു .
തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളിൽ നിന്നും സ്കൂളിനു വേണ്ടി അവാർഡ് ഏറ്റുവാങ്ങി .ബഹു .മേയർ അഡ്വ .ചന്ദ്രിക അദ്ധ്യക്ഷയായിരുന്നു .
നേരത്തെ ചടങ്ങിൽ തിരുവനന്തപുരം ജില്ലയിൽ ഈ വർഷം തുടങ്ങുന്ന
" നഗരത്തിൽ ഒരു ഹരിതച്ചാർത്ത് " എന്ന പ്രോഗ്രാമിൻറെ ഉൽഘാടനം
ബഹുമാനപ്പെട്ട മന്ത്രി ശ്രീ തിരുവഞ്ചൂർ ഉദ്ഘാടനം ചെയ്തു .
*********************************************************************************
സമ്മാനർഹരായവരുടെ ലിസ്റ്റ് -
ഹയർ സെക്കണ്ടറി വിഭാഗത്തിൽ സംസ്ഥാനത്ത്
ഒന്നാം സ്ഥാനം -ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ,കമ്പ ല്ലൂർ
രണ്ടാംസ്ഥാനം- ശ്രീ നാരായണ ഹയർ സെക്കണ്ടറി സ്കൂൾ , അയ്യപ്പൻകാവ്
മൂന്നാം സ്ഥാനം -ഗവ ഹയർ സെക്കണ്ടറി സ്കൂൾ ,
കോളേജ് വിഭാഗത്തിൽ മേഖലാതലത്തിൽ മാത്രം
വടക്കൻ മേഖലയിൽ -
ഒന്നാം സ്ഥാനം -ഗവ എഞ്ചിനിയ റിംഗ് കോളേജ് ,വെസ്റ്റ് ഹിൽ ,കോഴിക്കോട്
രണ്ടാംസ്ഥാനം-മേരിമാത ആട്സ് &സയൻസ് കോളേജ് ,മാനന്തവാടി ,വയനാട്
മദ്ധ്യ മേഖലയിൽ -
ഒന്നാം സ്ഥാനം -കൃസ്ത്യൻ കോളജ് ,ചെമ്മണ്ണൂർ
രണ്ടാംസ്ഥാനം-സെന്റ് തെരേസാസ് കോളേജ് ,എറണാകുളം
മൂന്നാം സ്ഥാനം -ഗവ പോളി റ്റെക്നിക് കോളേജ് ,കളമശ്ശേരി
ദക്ഷിണ മേഖലയിൽ -
ഒന്നാം സ്ഥാനം -കതോലികൈറ്റ് കോളെജ് ,പത്തനംതിട്ട
രണ്ടാംസ്ഥാനം-മാർ ഇവാനോയിസ് കോളേജ് ,തിരുവനന്തപുരം
മൂന്നാം സ്ഥാനം -സെന്റ് ജോണ്‍ സ് കോളേജ്, അഞ്ചൽ
*********************************************************************************
കാസർഗോഡ് ജില്ലാ ശുചിത്വ മിഷനും
നാഷണൽ സർവീസ് കീം ജില്ലാ സംസ്ഥാന ഘടകങ്ങൾക്കും - നന്ദി
ആശയങ്ങൾക്കും പിന്തുണക്കും .
*********************************************************************************
ഇത് ടീം വർകിന്റെ വിജയം
Friday, January 31, 2014
ഹാ ൻറ വൈറസ് - പ്രതിരോധ നടപടികൾ ഉടൻ തുടങ്ങുക
ഹാ ൻറ വൈറസ് വിശദ വിവരങ്ങൾ ചുവടെ.
http://www.cdc.gov/hantavirus/hps/prevention.html
മാരകമായ ഈ രോഗം ഒരു പകർച്ച വ്യാധിയാണ് .മരുന്നില്ല
.തിരുവനന്തപുരത്ത് ഇത് ഈയിടെ റിപ്പോർട്ട് ചെയ്യപ്പെട്ടു
പ്രതിരോധ നടപടികൾ ഉടൻ തുടങ്ങുക
വീട് ശുചിയാക്കുക ;
എലികൾ വരാത്ത ഇടമാക്കുക ,
ഭക്ഷണ അവശിഷ്ടങ്ങൾ
തൊടിയിൽ വിതറാതെ കമ്പോസ്റ്റു കുഴികളിൽ അടച്ചു സൂക്ഷിക്കുക ,
ഓ രോ വീട്ടിലും ഏതെങ്കിലും ഒരു കമ്പോസ്റ്റ് സമ്പ്രദായം തുടങ്ങുക ;
മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ തുടങ്ങാം.(എൻ എസ് എസ് യൂണിറ്റുകൾ മുൻകൈ എടുക്കണം .എൻ എസ് എസ് സെല്ലിൽ നിന്നും ഉടൻ നിർദേശങ്ങൾ പ്രതീക്ഷിക്കുന്നു )
ശുചിത്വ ഗ്രാമ സൂക്ഷ്മതല പ്രവർത്തനങ്ങൾ കേരളത്തിൽ ഉടൻ വ്യാപിപ്പിക്കുക
click here for details-
http://nssghsskamballur.blogspot.in/
വിശദാംശങ്ങൾ -
എലി തുടങ്ങിയ രോഗബാധയുള്ള ചെറു സസ്തനങ്ങളുടെ മൂത്രം ,ഉമിനീർ ,കാഷ്ടം എന്നിവയുമായി സമ്പർക്കത്തിൽ വന്നാലാണ് ഈ രോഗം പിടിപെടുന്നത് .
ഒരാഴ്ച മുതൽ അഞ്ചാഴ്ച്ചക്കുള്ളിൽ രോഗ ലക്ഷണം കാണിച്ചു തുടങ്ങും
രോഗ ലക്ഷണം
ക്ഷീണം , പേശീവേദന ( തുട ,നടുവ് ,പുറം, ചുമൽ ) ,ചെറിയ പനി എന്നിവ രോഗ ലക്ഷണങ്ങൾ ആകാം .
തലവേദന ,തലചുറ്റൽ ,മരവിപ്പ് ,വയറുവേദന ,ഓക്കാനം ,ഛർദി ,തണുപ്പ് എന്നിവയിൽ ചിലതും ഉണ്ടാകാം
ചികിത്സ -ഫലപ്രദമായ ചികിത്സ ഇല്ല .രോഗം വരാതെ നോക്കുക .വന്നാൽ 38 ശതമാനം പേരിൽ മരണം സംഭവിക്കാം .
prevention is better than cure
CLICK HERE-

Got Mice?
Seal Up!
Seal up holes inside and outside the home to keep rodents out.
Trap Up!
Trap rodents around the home to help reduce the population.
Clean Up!
Avoid illness: Take precautions before and while cleaning rodent-infested areas.
വിശദാംശങ്ങൾ -
എലി തുടങ്ങിയ രോഗബാധയുള്ള ചെറു സസ്തനങ്ങളുടെ മൂത്രം ,ഉമിനീർ ,കാഷ്ടം എന്നിവയുമായി സമ്പർക്കത്തിൽ വന്നാലാണ് ഈ രോഗം പിടിപെടുന്നത് .
ഒരാഴ്ച മുതൽ അഞ്ചാഴ്ച്ചക്കുള്ളിൽ രോഗ ലക്ഷണം കാണിച്ചു തുടങ്ങും
രോഗ ലക്ഷണം
ക്ഷീണം , പേശീവേദന ( തുട ,നടുവ് ,പുറം, ചുമൽ ) ,ചെറിയ പനി എന്നിവ രോഗ ലക്ഷണങ്ങൾ ആകാം .
തലവേദന ,തലചുറ്റൽ ,മരവിപ്പ് ,വയറുവേദന ,ഓക്കാനം ,ഛർദി ,തണുപ്പ് എന്നിവയിൽ ചിലതും ഉണ്ടാകാം
ചികിത്സ -ഫലപ്രദമായ ചികിത്സ ഇല്ല .രോഗം വരാതെ നോക്കുക .വന്നാൽ 38 ശതമാനം പേരിൽ മരണം സംഭവിക്കാം .
prevention is better than cure
CLICK HERE-
Subscribe to:
Posts (Atom)